മുഖവുര
ക്യുആര്‍ കോഡ് തട്ടിപ്പുകള്‍ സംബന്ധിച്ച് ഡിജിറ്റല്‍ ഉപയോക്താക്കള്‍ ബോധവാന്മാരാകുകയും അവര്‍ക്ക് ലഭിച്ച ഏതെങ്കിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് രണ്ടുപ്രാവശ്യം ആലോചിക്കുകയും വേണം. പച്ചപ്പരമാര്‍ഥികളായ പൗരന്മാര്‍ക്ക് നേരെ തട്ടിപ്പ് നടത്താനുള്ള മാര്‍ഗമായി സൈബര്‍ തട്ടിപ്പുകാര്‍ അവ ഉപയോഗിക്കും.
ക്യുആര്‍ കോഡിനെ സംബന്ധിച്ച്
ക്വിക്ക് റെസ്‌പോണ്‍സ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് ഒരു തരം ദ്വിമാന ബാര്‍കോഡ് ആണ്. ഇതിനെ ബന്ധിപ്പിച്ച ഇനത്തെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ മെഷീനില്‍ വായിക്കാവുന്ന ഒപ്റ്റിക്കല്‍ ലേബലാണിത്. അത് ദിശകാണിക്കുന്ന വെബ്‌സൈറ്റിലേക്കോ ആപ്ലിക്കേഷനിലേക്കോ ലൊക്കേറ്ററേയോ ഐഡന്റിഫയറെയോ പിന്തുടരുന്നയാളെയോ നയിക്കുന്നു. പണമടയ്‌ക്കേണ്ടതോ സൗജന്യമോ ആയ ക്യുആര്‍ കോഡ് ജനറേറ്റിംഗ് സൈറ്റുകളോ ആപ്പുകളോ സന്ദര്‍ശിച്ച് സ്‌കാന്‍ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സ്വന്തം ക്യുആര്‍ കോഡുകള്‍ സൃഷ്ടിക്കാനും പ്രിന്റെടുക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.
ടെക്‌സ്റ്റ്, കോണ്ടാക്ട് വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും വയര്‍ലെസ്സ് നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്യാനും വെബ് പേജ് തുറക്കാനും മൊബൈല്‍ ഫോണിന്റെ ബ്രൗസര്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താനും ക്യുആര്‍ കോഡിലെ ചിത്രം ശരിയായ റീഡര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാന്‍ ക്യാമറ ഫോണുള്ള ഉപയോക്താക്കള്‍ക്ക് സാധിക്കും.