ആമുഖം
നിങ്ങളുടെ വിലാസം, ടെലിഫോണ്‍ നമ്പര്‍ മുതലായവ മറ്റുള്ളവര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങളെ ഉപദ്രവിക്കാന്‍ ഓണ്‍ലൈന്‍ അംഗങ്ങളെ പരസ്യമായി ക്ഷണിക്കുന്നതുമാണ് ഡോക്‌സിംഗ്.
എന്തുകൊണ്ട് നാം ആശങ്കപ്പെടണം?
ഈ കുറ്റകൃത്യത്തില്‍, വ്യക്തികള്‍ക്കെതിരായ ചില തെറ്റായ ആരോപണങ്ങളോടെയും അവരെ ഓണ്‍ലൈനില്‍ ഉപദ്രവിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചും അവരുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കുകയാണ്. അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും അവരെ അപമാനിക്കുകയും മനോവദേനയുണ്ടാക്കുകയും സാമൂഹ്യ അപകീര്‍ത്തിക്ക് കാരണമാകുകയും ചെയ്യുന്നു.