മുഖവുര
നിരവധി തത്ക്ഷണ പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ പേഴ്‌സണല്‍ ലോണ്‍ ലഭിക്കുക എന്നത് ഇക്കാലത്ത് ഏറെ എളുപ്പമാണ്. എന്നിരുന്നാലും, ഇത്തരം എളുപ്പത്തിലുള്ള ആക്‌സസിനും ലഭ്യതയ്ക്കും അതിന്റേതായ അപകടഭീഷണികളുണ്ട്. ഇതുസംബന്ധിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്.
തത്ക്ഷണ ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷനുകള്‍
മൈക്രോ ഫിനാന്‍സ് അടിസ്ഥാനമാക്കിയുള്ള സങ്കീര്‍ണ്ണതയില്ലാത്ത ആപ്പിന്റെ ലഭ്യതയെ കുറിക്കുന്ന വാക്കാണിത്. ഇത്തരം ആപ്പുകള്‍ ഏതെങ്കിലും രേഖ, പേപ്പര്‍ വര്‍ക്ക്, ഒപ്പുകള്‍ തുടങ്ങിയവ ആവശ്യപ്പെടുന്നില്ല. മിനുട്ടുകള്‍ക്കകം ലോണ്‍ വാഗ്ദാനം ചെയ്യുന്നു. ഈ രീതി പണം അത്യാവശ്യമായ ആളുകളെ പ്രലോഭിപ്പിക്കും. എങ്കിലും അവര്‍ നിയന്ത്രിക്കുകയും ജീവന് വരെ ഭീഷണിയാകുന്ന ഇതിലടങ്ങിയ അപകടങ്ങളെയും അപായങ്ങളെയും സംബന്ധിച്ച് ബോധവാന്മാരാകുകയും വേണം. സൂക്ഷ്മ വായ്പാ സ്ഥാപനങ്ങള്‍ നടത്തുന്ന ഇത്തരം ആപ്പ്, പ്രധാനമായും പണം അത്യാവശ്യമുള്ള വിദ്യാര്‍ത്ഥികളെയും തൊഴില്‍രഹിതരെയുമാണ് ലക്ഷ്യംവെക്കുന്നത്. ഇത്തരം തത്ക്ഷണ ലോണ്‍ ആപ്പുകള്‍ ആര്‍ബിഐ മുന്നോട്ടുവെച്ച നിയമങ്ങളോ ചട്ടങ്ങളോ പാലിക്കുന്നില്ലെന്നും അംഗങ്ങളില്‍ നിന്നും വായ്പ തിരിച്ചുപിടിക്കാന്‍ പരുക്കനും അധാര്‍മ്മികവുമായ രീതികളും തന്ത്രങ്ങളും ഇവര്‍ നടത്തുന്നുണ്ടെന്നും കടം വാങ്ങുന്നവര്‍ അറിഞ്ഞിരിക്കണം.