accessibilty toolbox
color contrast
text size
highlighting more content
zoom in

സമീപകാലത്തായി, വ്യത്യസ്ത ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ പെട്ടെന്നുള്ള വര്‍ധനയുണ്ടായിട്ടുണ്ട്. അതിലൊന്നാണ് വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍.

അധിക തൊഴിലന്വേഷകരും വളരെ എളുപ്പത്തില്‍ അത്തരം തട്ടിപ്പുകാരുടെ ഇരകളാകുകയും അത്തരം വ്യാജ തൊഴിലുകളില്‍ നിയമനം ലഭിക്കാനുള്ള ശ്രമത്തില്‍ പണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

വ്യാജ തൊഴില്‍ ഇരകളാകാന്‍ സാധ്യതയുള്ളവരുടെ പട്ടിക താഴെ കൊടുക്കുന്നു:

  1. പുതിയ തൊഴിലുകള്‍ അന്വേഷിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍.
  2. ഉയര്‍ന്ന ശേഷിയുള്ള/ മികച്ച വേതനമുള്ള തൊഴിലുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍
  3. വിദേശ രാജ്യങ്ങളില്‍ (ഐ ടി മേഖല) ജോലി ചെയ്യാന്‍ താത്പര്യമുള്ള ആളുകള്‍
  4. മിഡില്‍ ഈസ്റ്റില്‍ ഇലക്ട്രീഷ്യന്‍, നഴ്‌സ്, പ്ലംബര്‍, മേസ്തിരിമാര്‍ പോലുള്ള അസംഘടിത മേഖല അന്വേഷിക്കുന്ന വ്യക്തികള്‍.