വ്യക്തിവിവരം നല്‍കുന്നതിനും ഫീസ് അടയ്ക്കുന്നതിനും അല്ലെങ്കില്‍ തട്ടിപ്പ് തൊഴില്‍ വാഗ്ദാനങ്ങളില്‍ ഇരയെ വീഴ്ത്തുന്നതിനും തൊഴിലന്വേഷകരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചതിപ്രയോഗങ്ങളാണ് തൊഴില്‍ തട്ടിപ്പുകള്‍. സാധ്യമായ സാമ്പത്തിക നഷ്ടം, സ്വത്വ മോഷണം എന്നിവയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ ഈ തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരാകേണ്ടത് പ്രധാനപ്പെട്ടതാണ്. ചില തൊഴില്‍ തട്ടിപ്പുകളുടെ പൊതുവായ തരങ്ങള്‍ ഇതാ:

വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍:

തട്ടിപ്പുകാര്‍ തൊഴിലുടമകളോ റിക്രൂട്ടര്‍മാരോ ആയി ചമഞ്ഞ് മോഹിപ്പിക്കുന്ന തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇമെയില്‍, സോഷ്യല്‍ മീഡിയ, അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകള്‍ തുടങ്ങിയവ മുഖേന തൊഴിലന്വേഷകരെ അവര്‍ സമീപിച്ചേക്കാം. തട്ടിപ്പുകാര്‍ സാധാരണ സ്വകാര്യ വിവരമോ പ്രൊസസ്സിംഗ് ഫീസ്, പശ്ചാത്തല പരിശോധനകള്‍, അല്ലെങ്കില്‍ പരിശീലന സാമഗ്രികള്‍ എന്നിവക്ക് പണമടയ്ക്കാനോ ആവശ്യപ്പെടുന്നു.

വീട്ടില്‍ നിന്നുള്ള ജോലി തട്ടിപ്പുകള്‍:

കുറഞ്ഞ അധ്വാനത്തില്‍ വമ്പന്‍ വരുമാനം വാഗ്ദാനം ചെയ്യുന്ന വീട്ടില്‍ നിന്നുള്ള തൊഴിലവസരങ്ങള്‍ തട്ടിപ്പുകാര്‍ പരസ്യം ചെയ്യാറുണ്ട്. ജോബ് കിറ്റുകള്‍, പരിശീലന സാമഗ്രികള്‍, അല്ലെങ്കില്‍ സോഫ്റ്റ് വേര്‍ തുടങ്ങിയവക്ക് അവര്‍ ആദ്യമേ പണം ആവശ്യപ്പെട്ടേക്കാം. വീട്ടില്‍ നിന്നുള്ള ജോലി തസ്തികകള്‍ പലപ്പോഴും നിലവിലില്ലാത്തതോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ടതോ ആയിരിക്കും.

പിരമിഡ് സ്‌കീമുകള്‍:

തൊഴിലവസരങ്ങള്‍ എന്ന നിലയ്ക്ക് തട്ടിപ്പുകാര്‍ പിരമിഡ് സ്‌കീമുകള്‍ മറച്ചുവെക്കുന്നു. തട്ടിപ്പുകാര്‍ തൊഴിന്വേഷകരോട് മറ്റുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും റിക്രൂട്ട്‌മെന്റ് ശ്രമങ്ങള്‍ക്ക് കമ്മീഷന്‍ നേടാമെന്ന് പറയുകയും ചെയ്യുന്നു. നിയമാനുസൃത ജോലി അല്ലെങ്കില്‍ ഉത്പന്ന വില്‍പ്പനകള്‍ എന്നിവയിലുപരി തുടര്‍ച്ചയായ റിക്രൂട്ട്‌മെന്റിലാണ് ഇത്തരം സ്‌കീമുകള്‍ നിലകൊള്ളുന്നത്.