ഡിജിറ്റല്‍ പാദ മുദ്രകളെ സംബന്ധിച്ച്
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഇന്റര്‍നെറ്റിലും ഇടപഴകുമ്പോള്‍ വ്യക്തികള്‍ അവശേഷിപ്പിക്കുന്ന അടയാളങ്ങളെയും ഡാറ്റയെയും സൂചിപ്പിക്കുന്നതാണ് ഡിഡിറ്റല്‍ പാദമുദ്ര. ഡിജിറ്റല്‍ നിഴല്‍ എന്നോ ഇലക്ട്രോണിക് പാദമുദ്ര എന്നോ ഇതിനെ ചിലപ്പോള്‍ പറയാറുണ്ട്.
വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിപ്പിക്കുമ്പോള്‍ അവ ഉത്പാദിപ്പിക്കുന്ന വിവരങ്ങളും പ്രവര്‍ത്തനങ്ങളും ഇതില്‍ പെടുന്നു. ഈ ഡിജിറ്റല്‍ അടയാളം മനഃപൂര്‍വ്വമോ അല്ലാതെയോ സൃഷ്ടിക്കാം. വ്യക്തിഗത വിവരം, ഓണ്‍ലൈന്‍ പെരുമാറ്റങ്ങള്‍, ആശയവിനിമയ രീതി, ഓണ്‍ലൈന്‍ ഇടപാടുകള്‍ പോലുള്ള വിവിധ തരത്തിലുള്ള ഡാറ്റ ഇതില്‍ അടങ്ങിയിരിക്കുന്നു.
ഡിജിറ്റല്‍ പാദമുദ്രകള്‍ താരതമ്യേന സ്ഥിരസ്വഭാവത്തിലുള്ളതാണ്. ഒരുതവണ ഡാറ്റയോ വിവരമോ പൊതുവായി പോസ്റ്റ് ചെയ്താല്‍, മറ്റുള്ളവര്‍ അത് ഉപയോഗിക്കുന്നതില്‍ ഉടമസ്ഥന് നിയന്ത്രണമുണ്ടാകില്ല. ഇതിന് അനുകൂലമോ പ്രതികൂലമോ ആയ ഫലമുണ്ടാകും. ചില സമയത്ത് സൈബര്‍ തട്ടിപ്പുകാര്‍ ചൂഷണം ചെയ്‌തേക്കാം. അതിനാല്‍, ഡിജിറ്റല്‍ പാദമുദ്രകളെയും അതിന്റെ സാധ്യമായ ആഘാതത്തെയും കുറിച്ച് ഉപയോക്താവ് അറിഞ്ഞിരിക്കലും ഡിജിറ്റല്‍ സ്രോതസ്സുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ജാഗ്രത പുലര്‍ത്തലും അനിവാര്യമാണ്.