accessibilty toolbox
color contrast
text size
highlighting more content
zoom in

മതിയായ സുരക്ഷാ നടപടികളില്ലാതെ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്ത ഏതൊരു ഉപകരണവും ഒരു ആക്രമണ വാഹകമാകുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. മതിയായ സുരക്ഷാ നടപടികളില്ലാതെ ഉപയോഗിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിവിധ ആക്രമണങ്ങള്‍ക്കുള്ള വഴിയായോ ലക്ഷ്യമായോ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്.

വൈറസുകള്‍, ട്രോജനുകള്‍, കീലോഗറുമാര്‍, ചിലപ്പോള്‍ യഥാര്‍ഥ ഹാക്കര്‍മാര്‍ തന്നെ പേഴ്‌സണല്‍ കമ്പ്യൂട്ടറിനെ ആക്രമിച്ചേക്കാം. ഡാറ്റ മോഷണം, ഡാറ്റ നഷ്ടപ്പെടല്‍, സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തല്‍, പാസ്സ്വേഡ് പോലുള്ള തെളിവുകള്‍ മോഷ്ടിക്കല്‍ പോലുള്ളവയായിരിക്കും ഇതിന്റെ ഫലം. അതിനാല്‍, സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സുരക്ഷിതമാക്കുക.

ഡെസ്‌ക്ടോപ്/ ലാപ്‌ടോപ് എന്നിവയുടെ സുരക്ഷിതമായ ഉപയോഗത്തിന് ചില അടിസ്ഥാന സുരക്ഷാ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മികച്ച ഡിജിറ്റല്‍ അനുഭവം തരുന്ന തരത്തില്‍ നമ്മുടെ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുന്ന അടിസ്ഥാന സുരക്ഷാ നടപടിക്രമങ്ങള്‍ നമുക്ക് പരിശോധിക്കാം.