ഡീപ് ഫെയ്ക്കിനെക്കുറിച്ച്
രൂപാന്തരം വരുത്തിയ മാധ്യമങ്ങളുടെ ഒരു രൂപമാണ് ഡീപ്ഫെയ്ക്കുകൾ. "ഡീപ്‌ഫെയ്ക്ക്" എന്ന പദം "ആഴത്തിലുള്ള പഠനം", "വ്യാജമായ" എന്നിവയുടെ ഒരു സംയോജനമാണ്. നിർമ്മിതബുദ്ധിയുടെ സഹായത്താൽ കൃത്രിമമായി സൃഷ്ടിക്കുന്ന ഇവയിൽ നിലവിലുള്ള ചിത്രങ്ങൾ, വീഡിയോകൾ അല്ലെങ്കിൽ ഓഡിയോ റെക്കോർഡിംഗുകൾ എന്നിവയുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തുകയോ അവയുടെ മുകളിൽ വേറെ ഉള്ളടക്കങ്ങൾ പതിപ്പിക്കുകയോ ചെയ്തുകൊണ്ട് യഥാർത്ഥമെന്നു തോന്നിക്കുന്നതെങ്കിലും പൂർണ്ണമായും കെട്ടച്ചമച്ച രംഗങ്ങൾ സൃഷ്ടിക്കുന്നു.
ഡീപ് ഫെയ്ക്കുകളുടെ ഏറ്റവും പൊതുവായുള്ള ആപ്ലിക്കേഷനിൽ വീഡിയോകളിൽ കൃത്രിമത്വം കലർത്തുന്നത് ഉൾപ്പെടുന്നു. ആഴത്തിലുള്ള പഠനത്തിനുതകുന്ന അൽഗോരിതങ്ങൾ ഉപയോഗിച്ച്, ഒരു മാതൃക നിർമ്മിക്കാനും ഒരു വ്യക്തിയുടെ മുഖഭാവങ്ങൾ, ആംഗ്യങ്ങൾ, സംഭാഷണ രീതികൾ എന്നിവ വിശകലനം ചെയ്യാനും അനുകരിക്കാൻ അതിനെ പരിശീലിപ്പിക്കാനും കഴിയും. വ്യക്തികൾ ഒരിക്കലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്തതുപോലെ തോന്നിപ്പിക്കുന്ന, വളരെ ബോധ്യപ്പെടുത്തുന്ന വീഡിയോകൾ ഇതിലൂടെ സൃഷ്ടിക്കാൻ കഴിയും.
ഡീപ്‌ഫെയ്ക്ക് സാങ്കേതികവിദ്യയ്ക്ക് സിനിമാ വ്യവസായത്തിൽ ഉപയോഗിക്കുന്ന വിനോദങ്ങൾക്കാവശ്യമായ സ്പെഷ്യൽ ഇഫക്റ്റുകൾ നിർമ്മിക്കുന്നതിനുള്ള സാധ്യതകളുണ്ട്, എന്നാൽ അവ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഇത് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഡീപ്‌ഫെയ്ക്കുകൾ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം, തെറ്റായ വിവരങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിനോ വ്യക്തികളെ വേറെ ആളുകളായി ചിത്രീകരിക്കുന്നതിനു പോലുമോ കഴിയും എന്നതിനാൽ ഇവ ധാർമ്മികവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുന്നു.