accessibilty toolbox
color contrast
text size
highlighting more content
zoom in

പൊതുവെ ചതുരാകൃതിയിലുള്ള ചട്ടക്കൂടില്‍ കുത്തുകളുടെയോ പിക്‌സലുകളുടെയോ രൂപത്തില്‍ ക്രമീകരിച്ച, ഡാറ്റ ശേഖരിച്ച ഒരു തരം ബാര്‍കോഡ് ആണ് ക്യുആര്‍ കോഡ് അല്ലെങ്കില്‍ ക്വിക്ക് റെസ്‌പോണ്‍സ് കോഡ്. മൊബൈല്‍ ക്യാമറ ഉപയോഗിച്ചോ സ്‌കാനും ക്യൂആര്‍ കോഡുകള്‍ റീഡും ചെയ്യാനുള്ള ആപ്പ് ഉപയോഗിച്ചോ ചട്ടക്കൂടിലുള്ള കോഡ് വായിക്കാം. ഉപയോക്താവിന് തത്സമയം വിവരം ലഭ്യമാക്കുന്നതിനായി നിരവധി ഡാറ്റകള്‍ ശേഖരിക്കാനുള്ള കഴിവ് ക്യുആര്‍ കോഡുകള്‍ക്കുണ്ട്. അതിനാലാണ് ഇവയെ ക്വിക്ക് റെസ്‌പോണ്‍സ് കോഡ് എന്ന് വിളിക്കുന്നത്.

പേയ്‌മെന്റിനായി ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷിതമായ ഓണ്‍ലൈന്‍ ശീലങ്ങളെയും ഉപയോഗങ്ങളെയും ഭീഷണികളെയും സംബന്ധിച്ച് ഡിജിറ്റല്‍ ഉപയോക്താക്കള്‍ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.

Rate this translation