മുഖവുര
ലക്ഷ്യമിട്ട ഇരയുമായി ഇടപഴകുന്നതിനുള്ള ഭാവനാത്മക സംഭവപരമ്പര സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് കൃത്രിമ വിശദീകരണം (Pretexting). ഇതുവഴി സുപ്രധാന വിവരങ്ങള്‍ നല്‍കുന്നതിലേക്ക് അവര്‍ സ്വാധീനിക്കപ്പെടുകയും അവരെ വഞ്ചിക്കുകയും ചെയ്യുന്നു.
ഉദാഹരണം: സഹപ്രവര്‍ത്തകര്‍, പോലീസ്, ബാങ്ക് ഉദ്യോഗസ്ഥര്‍, നികുതി അധികൃതര്‍ മുതലായവ ആണെന്ന തരത്തില്‍ ആള്‍മാറാട്ടം നടത്തുക.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലുള്ള വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്ന് അല്ലെങ്കില്‍ നേരത്തേ വെളിപ്പെടുത്തിയ വിവരങ്ങളില്‍ നിന്നും ശേഖരിച്ച വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് സാധ്യതയുള്ള/ ലക്ഷ്യമിട്ട ഇരയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തട്ടിപ്പുകാര്‍ സമാഹരിക്കുന്നു. ഏതെങ്കിലും ഒരാളെ ആള്‍മാറാട്ടം നടത്താനാണ് അവര്‍ ഈ ഡാറ്റ ശേഖരിക്കുന്നത്. അങ്ങനെ, വിവരങ്ങള്‍ ശേഖരിക്കാനോ തട്ടിപ്പ് നടത്താനോ വിശ്വാസം സ്ഥാപിക്കാനായി വിശ്വസനീയ കഥ മെനഞ്ഞുണ്ടാക്കുന്നു.
സമാഹരിക്കുന്ന വിവരങ്ങളുടെ ഉദാഹരണങ്ങള്‍: തൊഴില്‍ തസ്തിക, കമ്പനി, ഓഫീസ് സ്ഥലം, വീട്ടുവിലാസം, ജനന തിയ്യതി, അറിയപ്പെട്ട സുഹൃത്തുക്കളുടെ/ ബന്ധുക്കളുടെ പേരുകള്‍ മുതലായവ
ആത്യന്തികമായി, കൃത്രിമ വിശദീകരണം ഒരു തരം സൈബര്‍ തട്ടിപ്പാണ്. ഏതെങ്കിലുമൊരാളെ ആള്‍മാറാട്ടം നടത്താനാണ് തട്ടിപ്പുകാരന്‍ ഇവിടെ ശ്രമിക്കുന്നത്. അല്ലെങ്കില്‍, ഇല്ലാത്ത സംഭവപരമ്പര സൃഷ്ടിച്ച്, തട്ടിപ്പ് നടത്താന്‍ ആവശ്യമായ വിവരങ്ങളിലേക്കുള്ള പ്രവേശനം നേടുന്നു.