accessibilty toolbox
color contrast
text size
highlighting more content
zoom in

മറ്റുള്ളവരെ വഞ്ചിക്കുക അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തെറ്റോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നതാണ് ഹോക്‌സിംഗ് (കബളിപ്പിക്കല്‍). കെട്ടിച്ചമച്ച വാര്‍ത്താ ലേഖനങ്ങള്‍, കൃത്രിമ രേഖകള്‍, കൃത്രിമം വരുത്തിയ ചിത്രങ്ങള്‍ അല്ലെങ്കില്‍ വീഡിയോകള്‍, തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, മറ്റുതരങ്ങളിലുള്ള തെറ്റായവിവരങ്ങള്‍ അല്ലെങ്കില്‍ വ്യാജ വിവരങ്ങള്‍ അടക്കമുളള വിവിധ രൂപത്തില്‍ കബളിപ്പിക്കലുകളുണ്ടാകും.

പ്രയാസമുണ്ടാക്കുക, ആശയക്കുഴപ്പം സൃഷ്ടിക്കുക, ശ്രദ്ധ നേടുക, ഭയമോ പരിഭ്രാന്തിയോ പരത്തുക, അല്ലെങ്കില്‍ വ്യക്തിപരമോ വഞ്ചനാപരമോ ആയ രൂപത്തിലുള്ള നേട്ടം പോലുള്ള നിശ്ചിത ലക്ഷ്യം മനസ്സില്‍കണ്ടും കബളിപ്പിക്കല്‍ പലപ്പോഴും നടത്തുന്നു. വ്യക്തികളോ ഗ്രൂപ്പുകളോ കബളിപ്പിക്കലുകള്‍ തയ്യാറാക്കും. സാമ്പത്തിക നേട്ടം, രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ആയ വിശ്വാസങ്ങള്‍, ശ്രദ്ധയോ കുപ്രസിദ്ധിയോ ആഗ്രഹിക്കുക, അല്ലെങ്കില്‍ ലളിതമായി കുസൃതിക്ക് വേണ്ടി മാത്രം തുടങ്ങിയവ പോലുള്ള വിവിധ ഘടകങ്ങള്‍ ഇതിന് പ്രേരകമാകും.

കബളിപ്പിക്കലുകള്‍ വളരെ വേഗം പ്രചരിക്കും. പ്രത്യേകിച്ച്, സോഷ്യല്‍ മീഡിയയുടെയും ഓണ്‍ലൈന്‍ ആശയവിനിമയത്തിന്റെയും യുഗത്തില്‍. അവിടങ്ങളില്‍ തെറ്റായ വിവരങ്ങള്‍ എളുപ്പത്തില്‍ പങ്കുവെക്കാനും പ്രചരിപ്പിക്കാനും സാധിക്കും. വ്യക്തികളെ തെറ്റിദ്ധരിപ്പിച്ചും അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചും ഭയവും പരിഭ്രാന്തിയും വ്യാപകമാക്കിയും അക്രമത്തിനോ വിവേചനത്തിനോ പ്രോത്സാഹിപ്പിച്ചും സ്ഥാപനങ്ങളിലുള്ള വിശ്വാസം തകിടംമറിച്ചും സാമൂഹ്യ ചേര്‍ച്ച തടസ്സപ്പെടുത്തിയും വലിയ പ്രത്യാഘാതത്തിന് ഇവ കാരണമാകും.

കബളിപ്പിക്കല്‍ പൊതുവെ അധാര്‍മ്മികമായാണ് പരിഗണിക്കുന്നത്. ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. തെറ്റായ വിവരങ്ങള്‍, തെറ്റായ ആശയവിനിമയം, ആശയക്കുഴപ്പം എന്നിവയിലേക്ക് നയിക്കുകയും വിവരങ്ങളുടെ വിശ്വസ്ത സ്രോതസ്സുകളിലെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്യും. കബളിപ്പിക്കലുകള്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങളുമുണ്ട്. തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് മാനനഷ്ടം, തട്ടിപ്പ്, മറ്റ് നിയമ ബാധ്യതകള്‍ എന്നിവയില്‍ കലാശിക്കും.

ആക്ഷേപഹാസ്യം അല്ലെങ്കില്‍ അനുകരണം എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് കബളിപ്പിക്കല്‍ എന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അവ രണ്ടും കലാപ്രകടനങ്ങളുടെ രൂപമോ പര്‍വതീകരണം അല്ലെങ്കില്‍ തമാശ എന്നിവ ഉപയോഗിച്ച് നിശ്ചിത വിഷയമോ പ്രശ്‌നമോ വിമര്‍ശിക്കാനോ പരിഹസിക്കാനോയുള്ള സാമൂഹ്യ അഭിപ്രായമോ ആണ്. ആക്ഷേപഹാസ്യവും അനുകരണവും കലാപ്രകടനങ്ങളുടെ രൂപമാണെന്ന് പൊതുവെ മനസ്സിലാക്കും. മറ്റുള്ളവരെ വഞ്ചിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതുമല്ല. എന്നാല്‍, കബളിപ്പിക്കലുകള്‍ വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കുന്നതാണ്